ബഹ്‌റൈനിൽ ചെമ്മീൻ പിടുത്തത്തിന് ഇന്ന് മുതൽ നിരോധനം; ആറുമാസത്തേക്ക് കർശന നിയന്ത്രണം


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ബഹ്‌റൈൻ സമുദ്രാതിർത്തിയിൽ ചെമ്മീൻ പിടുത്തത്തിനും വിപണനത്തിനും ഏർപ്പെടുത്തിയ ആറുമാസത്തെ നിരോധനം ഇന്ന് (ഫെബ്രുവരി 1) മുതൽ നിലവിൽ വന്നു. കടൽവിഭവങ്ങളുടെ സുസ്ഥിരമായ വളർച്ചയും പ്രജനനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും നടപ്പിലാക്കാറുള്ള ഈ നിയന്ത്രണം ജൂലൈ 31 വരെ തുടരും.

ചെമ്മീൻ പിടിക്കുന്നത് കൂടാതെ, പ്രാദേശിക വിപണികളിൽ ഇവ വിൽക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഈ കാലയളവിൽ കർശന വിലക്കുണ്ട്. രാജ്യത്തെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും ചെമ്മീൻ ശേഖരം വർദ്ധിപ്പിക്കുന്നതിനുമാണ് ഈ വാർഷിക നിരോധനം ഏർപ്പെടുത്തുന്നത്.

വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് തടവോ അല്ലെങ്കിൽ 300 ദിനാർ മുതൽ 1000 ദിനാർ വരെ പിഴയോ ലഭിക്കാം. കൂടാതെ, ചെമ്മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ബോട്ടുകളും മറ്റ് ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്യും.

നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോസ്റ്റ് ഗാർഡിന്റെയും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന്റെയും നേതൃത്വത്തിൽ കടലിലും വിപണികളിലും കർശന പരിശോധനകൾ നടക്കും. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് 1-ന് നിരോധനം നീങ്ങുന്നതോടെ പുതിയ സീസണിലെ ചെമ്മീനുകൾ വിപണിയിൽ ലഭ്യമായിത്തുടങ്ങും.

article-image

dgdrg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed