ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വിപുലമായ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ (ജി.എസ്.എസ്) ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സൊസൈറ്റി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് കുട്ടികൾക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രവും ദേശീയ മൂല്യങ്ങളും പകർന്നുനൽകുന്ന വേദിയായി മാറി.

article-image

സൊസൈറ്റി അങ്കണത്തിൽ നടന്ന ആഘോഷ പരിപാടികളിൽ ദേശഭക്തിഗാനങ്ങൾ, റിപ്പബ്ലിക് ദിന സംവാദം, പ്രശ്നോത്തരി (ക്വിസ്), കുട്ടികളുടെ പ്രച്ഛന്നവേഷ പ്രദർശനം എന്നിവ അരങ്ങേറി. വനിതാ വിഭാഗം പ്രസിഡന്റ് ശ്രീജ ബിനോ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കുടുംബാംഗം അനിൽ പി. റിപ്പബ്ലിക് ദിന സന്ദേശം നൽകി.

article-image

സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. കോർഡിനേറ്റർമാരായ ദേവദത്തൻ, രജീഷ് പട്ടാഴി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ആശ ശിവകുമാർ സ്വാഗതവും വിദ്യ രാജേഷ് നന്ദിയും രേഖപ്പെടുത്തി. രാജ്കൃഷ്ണൻ ചടങ്ങുകളുടെ അവതാരകനായിരുന്നു.

article-image

dffgd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed