ആവേശമായി വോയിസ് ഓഫ് ട്രിവാൻഡ്രം 'ദിൽസേ 3'; റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
വോയിസ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ്, കേരള കാത്തലിക് അസോസിയേഷനുമായി (കെ.സി.എ) സഹകരിച്ച് നടത്തിയ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ‘ദിൽസേ 3’ ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും വൈവിധ്യമാർന്ന കലാപരിപാടികളും സംഘടിപ്പിച്ചു. കുട്ടികളിൽ ദേശസ്‌നേഹവും ദേശീയതയും വളർത്തുന്നതിനൊപ്പം നമ്മുടെ നാടിന്റെ മഹത്തായ പാരമ്പര്യവും സംസ്‌കാരവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായ മൂന്നാം വർഷവും ‘ദിൽസേ’ സംഘടിപ്പിച്ചത്.
വോയിസ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ് പ്രസിഡന്റ് ഷീബ ഹബീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി സന്തോഷ് സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കുര്യൻ, സെക്രട്ടറി വിനീഷ്, കെ.സി.എ സെക്രട്ടറി വിനു ക്രിസ്റ്റി, ദിൽസേ കൺവീനർ സുനി സെൽവരാജ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
നൂറിലധികം കുട്ടികൾ പങ്കെടുത്ത ചിത്രരചനാ മത്സരത്തിൽ ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തക കാത്തു സച്ചിൻ ദേവ്, സുമൻ, അശോക് ശ്രീശൈലം എന്നിവരടങ്ങിയ വിധിനിർണ്ണയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
ddxfd


