ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ‘താങ്കൾക്കും ഇടമുണ്ട്’ ക്യാമ്പയിന് തുടക്കമായി
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സംഘടനയായ ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘താങ്കൾക്കും ഇടമുണ്ട്’ എന്ന പേരിട്ടിരിക്കുന്ന അംഗത്വ പ്രചരണ ക്യാമ്പയിന് ആവേശകരമായ തുടക്കം. റിഫയിലെ ദിശ സെൻ്ററിൽ വെച്ച് നടന്ന പ്രത്യേക പ്രവർത്തക സംഗമത്തിൽ പ്രസിഡൻ്റ് സുബൈർ എം.എം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോ. ഫെമിൽ, ഡോ. ജാസ്മിൻ മൊയ്തു എന്നിവർക്ക് അംഗത്വം നൽകിക്കൊണ്ടാണ് ക്യാമ്പയിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനം മുൻ ബഹ്റൈൻ പ്രവാസിയായ താജുദ്ദീൻ കൊല്ലം നിർവഹിച്ചു. അസോസിയേഷൻ വർഷങ്ങളായി ബഹ്‌റൈനിൽ നടത്തിവരുന്ന സാമൂഹിക, സാംസ്കാരിക, സേവന പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ജനറൽ കൺവീനർ മുഹമ്മദ് മുഹ്‌യുദ്ദീൻ വ്യക്തമാക്കി.
ക്യാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സ്ക്വാഡ് പ്രവർത്തനങ്ങൾ, കുടുംബ സംഗമങ്ങൾ, ടീ ടോക്കുകൾ, സൗഹൃദ മീറ്റുകൾ, വ്യക്തിതല കൂടിക്കാഴ്ചകൾ, ഇഫ്താർ സംഗമങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് കൺവീനർ ജമാൽ നദ്‌വി അറിയിച്ചു.
dsfsf


