മുഹറഖിൽ കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

മുഹറഖിൽ നിയന്ത്രണം വിട്ട കാർ റെഡിമെയ്ഡ് ഷോപ്പിന്റെ ഷട്ടറും ഗ്ലാസും തകർത്ത് അകത്തേക്ക് ഇടിച്ചുകയറി. മുഹറഖ് പെട്രോൾ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന റെഡിമെയ്ഡ് ഷോപ്പിലേക്കാണ് കാർ പാഞ്ഞുകയറിയത്.

ഉച്ചഭക്ഷണ സമയമായതിനാൽ കട അടച്ചിട്ടിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇരുമ്പ് ഷട്ടറും ഗ്ലാസ് വാതിലും തകർത്ത് അകത്തേക്ക് കയറിയ കാർ ഷോപ്പിലെ ഫുട്‌വെയർ ഏരിയയിലെ റാക്കുകൾ പൂർണ്ണമായും തകർത്തു. പെട്രോൾ സ്റ്റേഷന് എതിർവശത്തുള്ള പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച സ്വദേശി പൗരൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

സംഭവമറിഞ്ഞ് ഉടൻ തന്നെ സിവിൽ ഡിഫൻസ് ടീമും ട്രാഫിക് വിഭാഗവും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ കടയ്ക്ക് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

article-image

dsgdg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed