'ടെക്ക' ബഹ്റൈന്റെ 25-ാം വാർഷികാഘോഷം വെള്ളിയാഴ്ച


പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:

തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് പൂര്വ വിദ്യാർത്ഥി സംഘടനയായ 'ടെക്ക' (TECAA) ബഹ്‌റൈനിൽ പ്രവർത്തനം ആരംഭിച്ചതിന്റെ 25-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ബഹ്‌റൈൻ കേരളീയ സമാജവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആഘോഷങ്ങൾ ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.

തൃശൂർ എഞ്ചിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥിയും കേരള ഇൻഫോപാർക്ക് സി.ഇ.ഒയുമായ സുശാന്ത് കുരുന്തിൽ ആണ് ചടങ്ങിലെ മുഖ്യാതിഥി. ഐ.ടി, ബിസിനസ് മാനേജ്‌മെന്റ് രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അദ്ദേഹം കേരളത്തിലെ ഐ.ടി മേഖലയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്ന വ്യക്തിയാണ്.

വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത പിന്നണി ഗായകരായ ശ്വേത അശോക്, ശ്രീജിഷ് സുബ്രഹ്മണ്യൻ, ഭരത് സജികുമാർ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ നൈറ്റും അരങ്ങേറും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടെക്ക ജനറൽ സെക്രട്ടറി രാജേഷുമായി (39106520) ബന്ധപ്പെടാവുന്നതാണ്.

article-image

sdfdsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed