സതീശന്റേത് പാർട്ടി നിലപാട്; വിട്ടുകൊടുക്കില്ലെന്ന് കെ. മുരളീധരൻ


ഷീബ വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഉയരുന്ന സാമുദായികവും രാഷ്ട്രീയവുമായ വിമർശനങ്ങളിൽ പ്രതികരണവുമായി കെ. മുരളീധരൻ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ വ്യക്തമായ നിലപാടാണെന്നും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. സമുദായ നേതാക്കളുടെ രാഷ്ട്രീയ ഇടപെടലുകളെ വിമർശിക്കുന്നത് ആ സമുദായത്തോടുള്ള എതിർപ്പല്ല. വെള്ളാപ്പള്ളി നടേശൻ ഒരു സമുദായത്തെ നിരന്തരം കടന്നാക്രമിക്കുകയാണെന്നും സജി ചെറിയാന്റെ പ്രസ്താവനകളിലൂടെ സിപിഎമ്മിന്റെ സംഘപരിവാർ അജണ്ട പുറത്തായെന്നും അദ്ദേഹം ആരോപിച്ചു.

article-image

adsdsdsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed