തയ്യിൽ കടൽഭിത്തി കൊലപാതകം: അമ്മ കുറ്റക്കാരിയാണെന്ന് കോടതി; രണ്ടാം പ്രതിയെ വെറുതെ വിട്ടു
ഷീബ വിജയൻ
കണ്ണൂർ: സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരൺയ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. 2020 ഫെബ്രുവരിയിൽ തയ്യിൽ കടപ്പുറത്ത് നടന്ന ദാരുണമായ കൊലപാതകത്തിലാണ് അഞ്ച് വർഷത്തിന് ശേഷം വിധി വരുന്നത്. ഒന്നര വയസ്സുകാരൻ വിയാനെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കേസിൽ പ്രതിക്കുള്ള ശിക്ഷ ഈ മാസം 21-ന് പ്രഖ്യാപിക്കും.
എന്നാൽ, തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതിയായ നിധിനെ കോടതി വെറുതെ വിട്ടു. ക്രിമിനൽ ഗൂഢാലോചന തെളിയിക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയതായി കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും രൂക്ഷമായി വിമർശിച്ച കോടതി, പ്രോസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയ പരിഗണനയിലാകരുത് എന്ന സുപ്രധാന നിരീക്ഷണവും നടത്തി.
jhhjgjghghj

