ദലൈലാമയുമായി കൂടികാഴ്ച്ച നടത്തി പ്രമുഖ വ്യവസായി കെ ജി ബാബുരാജൻ


പ്രദീപ് പുറവങ്കര / മനാമ

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുമായി പ്രമുഖ വ്യവസായി കെ.ജി. ബാബുരാജൻ, ബിജു ഭാസ്കർ എന്നിവർ ചാണ്ടി ഉമ്മൻ എം.എൽ.എയോടൊപ്പം കൂടിക്കാഴ്ച നടത്തി. കർണാടകയിലെ മുണ്ട്ഗോഡിലുള്ള ടിബറ്റൻ സെറ്റിൽമെന്റിൽ വെച്ചായിരുന്നു ഈ സുപ്രധാന സന്ദർശനം.

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ 2026 ജൂണിൽ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ സംഘടിപ്പിക്കുന്ന ലോകമത പാർലമെന്റുമായി ബന്ധപ്പെട്ട ചർച്ചകളായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിൽ തുടക്കം കുറിച്ച ആഗോള സംരംഭമാണിത്. പരിപാടിയുടെ സംഘാടനത്തെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ദലൈലാമയുമായി സംഘം വിശദമായ ആശയവിനിമയം നടത്തി.

കൂടിക്കാഴ്ചയുടെ ഭാഗമായി ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകം പ്രാർത്ഥനയും മറ്റ് ഗുരുദേവ കൃതികളും ദലൈലാമയ്ക്ക് സമ്മാനിച്ചു. കൂടാതെ, ദലൈലാമയെക്കുറിച്ച് ഡോ. ലക്ഷ്മിദാസൻ ടിബറ്റൻ ഭാഷയിൽ രചിച്ച കവിതാഗ്രന്ഥവും അദ്ദേഹത്തിന് സമർപ്പിച്ചു.

article-image

േിേി്

You might also like

  • Lulu Exchange
  • Straight Forward

Most Viewed