ഒഐസിസി പത്തനംതിട്ട ഫെസ്റ്റ്: 'ഹർഷം 2026' ചിത്രരചന മത്സരം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര / മനാമ
ഒഐസിസി ബഹ്റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഹർഷം 2026' പത്തനംതിട്ട ഫെസ്റ്റിന്റെ ഭാഗമായി ആറൻമുള നിയോജക മണ്ഡലം കമ്മിറ്റി കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന മത്സരത്തിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു.
രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. 5 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്കായി കളറിംഗ് മത്സരവും, 8 മുതൽ 12 വയസ്സ് വരെയുള്ളവർക്കായി ഡ്രോയിംഗ് മത്സരവുമാണ് സംഘടിപ്പിച്ചത്. പ്രവാസ ലോകത്തെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ ഈ മത്സരം വേറിട്ടൊരു അനുഭവമായി.
രണ്ട് വിഭാഗങ്ങളിലെയും വിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി 6-ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന 'ഹർഷം 2026' സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി.
ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കോശി ഐപ്പ് സ്വാഗതവും നിയോജകമണ്ഡലം പ്രസിഡന്റ് ബിനു മാമൻ നന്ദിയും പറഞ്ഞു. ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം, ഫെസ്റ്റ് ചെയർമാൻ സയ്യിദ് എം.എസ്, ജനറൽ കൺവീനർ ജീസൺ ജോർജ്, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്ക്തോട്, പാലക്കാട് ജില്ലാ പ്രസിഡന്റ് സൽമാനുൾ ഫാരിസ്, വനിതാ വിംഗ് പ്രസിഡന്റ് മിനി മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു. സിജി തോമസ്, ബിബിൻ മാടത്തേത്ത്, അജി പി. ജോയ്, എ.പി. മാത്യു, ബൈജു ചെന്നിത്തല എന്നിവരടങ്ങുന്ന സംഘം പരിപാടികൾക്ക് നേതൃത്വം നൽകി.
േി്േി

