പാലാ വിട്ടുകൊടുക്കില്ല; ജോസ് വേണമെങ്കിൽ തിരുവമ്പാടിയിൽ മത്സരിക്കട്ടെ: മാണി സി. കാപ്പൻ
ഷീബ വിജയൻ
കോട്ടയം: കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ കടുത്ത നിലപാടുമായി പാലാ എം.എൽ.എ മാണി സി. കാപ്പൻ. താൻ പ്രതിനിധീകരിക്കുന്ന പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജോസ് കെ. മാണി യു.ഡി.എഫിലേക്ക് വരുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ അദ്ദേഹം തിരുവമ്പാടിയിൽ പോയി മത്സരിക്കട്ടെ എന്നുമാണ് കാപ്പന്റെ നിലപാട്.
കേരള കോൺഗ്രസ് (എം) മുന്നണിയിലെത്തുന്ന സാഹചര്യത്തിൽ മാണി സി. കാപ്പനെ തിരുവമ്പാടിയിലേക്ക് മാറ്റാൻ യു.ഡി.എഫിൽ ആലോചന നടന്നിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടിൽ ചേർന്ന യോഗത്തിലും ഇക്കാര്യം ചർച്ചയായിരുന്നു. എന്നാൽ തന്റെ തട്ടകമായ പാലാ വിട്ടുള്ള യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് കാപ്പൻ തീർത്തുപറഞ്ഞതോടെ മുന്നണി പ്രവേശന ചർച്ചകൾ സങ്കീർണ്ണമായിരിക്കുകയാണ്.
assaads

