വെനിസ്വേലൻ എണ്ണ ഇന്ത്യക്ക് വാങ്ങാമെന്ന് യു.എസ്
ശാരിക / വാഷിംഗ്ടൺ
അമേരിക്കയുടെ നിബന്ധനകൾക്ക് വിധേയമായി ഇന്ത്യക്ക് വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങാൻ അനുമതി നൽകുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. മുൻപ് വെനിസ്വേലൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായിരുന്നു ഇന്ത്യ.
വെനിസ്വേലയിലെ എണ്ണ നിക്ഷേപം ആഗോള വിപണിയിലേക്ക് എത്തിക്കാൻ യു.എസ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വെനിസ്വേലൻ കമ്പനികളിൽ അമേരിക്കൻ എണ്ണക്കമ്പനികൾ വലിയ തോതിൽ നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ആഗോള ഊർജ്ജ വിപണിയിലെ ലഭ്യത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എസിന്റെ ഈ നീക്കം.
svdsvfv

