ഡൽഹിയിലെ കത്തീഡ്രലിൽ ക്രിസ്മസ് പ്രാർഥനയുമായി പ്രധാനമന്ത്രി; ഐക്യത്തിന്റെ സന്ദേശം
ഷീബ വിജയൻ
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ ഇവിടെ നടന്ന പ്രത്യേക ക്രിസ്മസ് ശുശ്രൂഷകളിൽ അദ്ദേഹം പങ്കാളിയായി. ചടങ്ങിൽ ബിഷപ്പ് പോൾ സ്വരൂപ് പ്രധാനമന്ത്രിക്ക് വിശുദ്ധ വേദപുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രത്യേക പ്രാർഥനകളും നടന്നു.
ക്രിസ്മസ് സന്ദേശം സമൂഹത്തിൽ ഐക്യവും സമാധാനവും വളർത്തട്ടെയെന്ന് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഈ ദേവാലയ സന്ദർശനം ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.
adsdsadsa
