ബഹ്‌റൈനിൽ എൽ.എം.ആർ.എ പരിശോധന ശക്തം; 87 വിദേശ തൊഴിലാളികളെ നാടുകടത്തി


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ വ്യാപക പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 87 വിദേശ തൊഴിലാളികളെ നാടുകടത്തി. ഡിസംബർ 14 മുതൽ 20 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ 255 പരിശോധനകളിലാണ് നടപടി.

പരിശോധനയിൽ എട്ട് തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പിടിക്കപ്പെട്ടവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി എൽ.എം.ആർ.എ അറിയിച്ചു. രാജ്യത്തെ തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

article-image

ewfef

You might also like

  • Straight Forward

Most Viewed