ഗസ്സയിൽ അതിശൈത്യം; 3000 ടെന്റുകളുമായി റഹ്മ ഗ്ലോബൽ സൊസൈറ്റി


ഷീബ വിജയൻ

കുവൈത്ത് സിറ്റി: കനത്ത മഴയിലും തണുപ്പിലും ദുരിതമനുഭവിക്കുന്ന ഗസ്സയിലെ കുടുംബങ്ങൾക്കായി കുവൈത്തിലെ റഹ്മ ഗ്ലോബൽ സൊസൈറ്റി അടിയന്തര ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി 3,000 ടെന്റുകളും 1,000 കക്കൂസുകളും അടങ്ങുന്ന ദുരിതാശ്വാസ ട്രക്കുകൾ ഗസ്സയിലേക്ക് അയച്ചു. ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകൾ നഷ്ടപ്പെട്ട് തുറസ്സായ സ്ഥലങ്ങളിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകൾക്ക് സംരക്ഷണം നൽകുകയാണ് ലക്ഷ്യമെന്ന് സൊസൈറ്റി ഡയറക്ടർ ജനറൽ ഡോ. ഈസ അൽ ദഫിരി പറഞ്ഞു.

article-image

adswadsdas

You might also like

  • Straight Forward

Most Viewed