ഭാഷാ വ്യവഹാര മത്സരവുമായി അക്ഷരത്തോണി
പ്രദീപ് പുറവങ്കര / മനാമ
ബികെഎസ് - ഡിസി അന്താരാഷ്ട്ര പുസ്തമേളയുടെയും സാംസ്കാരികോത്സവത്തിന്റെയും ഒൻപതാം പതിപ്പിനോടനുബന്ധിച്ച് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പഠിതാക്കൾക്കായി സംഘടിപ്പിച്ച ഭാഷാവ്യവഹാരങ്ങളുടെ മത്സരമായ "അക്ഷരത്തോണി"ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്നു.
നിറച്ചാർത്ത്, കത്തെഴുത്ത്, കയ്യെഴുത്ത് തുടങ്ങിയമത്സര വിഭാഗങ്ങളിലായി ബഹ്റൈനിലെ വിവിധ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു.
തുടർച്ചയായ രണ്ടാം വർഷമാണ് ഭാഷാവ്യവഹാരങ്ങളെ അടിസ്ഥാനമാക്കി ചാപ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ചത്.
vxcv
