ഇ-ഗവേണൻസ് എക്‌സലൻസ് അവാർഡുകൾ: ഭവന മന്ത്രാലയത്തിനും നാസർ സെന്ററിനും അംഗീകാരം
പ്രദീപ് പുറവങ്കര
മനാമ: 2025-ലെ ഇ-ഗവേണൻസ് എക്‌സലൻസ് അവാർഡുകളിൽ മികച്ച സംയോജിത ഇ-സർവീസ് അവാർഡ് ബഹ്‌റൈൻ ഭവന മന്ത്രാലയം നേടി. 2023-2026 പരിപാടിയുടെ ഗവൺമെൻ്റ് പ്രകടനത്തിനും ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങൾക്കും അനുസൃതമായി, സമഗ്രമായ ഡിജിറ്റൽ പരിവർത്തന പദ്ധതി നടപ്പിലാക്കുന്നതിലും പൗരന്മാർക്കുള്ള ഭവന സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ അധികാരികളെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്നതിലും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ പ്രതിഫലിക്കുന്നതാണ് ഈ അവാർഡെന്ന് ഭവന, നഗരാസൂത്രണ മന്ത്രി അംന ബിൻത് അഹമ്മദ് അൽ റുമൈഹി പറഞ്ഞു.
അതേസമയം, ഇ-ഗവേണൻസ് എക്‌സലൻസ് അവാർഡ് ദാന ചടങ്ങിൽ, നാസർ സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി (എൻ.സി.എസ്.ടി) പൊതുമേഖലയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എ.ഐ.) മികച്ച ഉപയോഗത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ സാന്നിധ്യത്തിലാണ് അവാർഡ് സമ്മാനിച്ചത്.
asad
