'ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ്' നാളെ ബഹ്റൈനിൽ പ്രവർത്തനമാരംഭിക്കുന്നു
പ്രദീപ് പുറവങ്കര
മനാമ : യുഎഇയിലെ പ്രമുഖ ഓട്ടോമൊബീൽ സ്പെയർ പാർട്‌സ് വിതരണക്കാരായ ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്‌സിന്റെ ആറാമത്തെ ഷോറൂം ബഹ്റൈനിലെ ടൂബ്ലിയിൽ നാളെ പ്രവർത്തനമാരംഭിക്കും. ബഹ്റൈനിലെ ഹൈ റേഞ്ചിന്റെ ആദ്യത്തെ ഔട്ട്‌ലെറ്റ് ആണിത്.
ഉയർന്ന നിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും കൊണ്ട് ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ഹൈ റേഞ്ച്, ഗുണമേന്മയുള്ള പാർട്‌സുകൾ, വിദഗ്ദ്ധോപദേശം, ഗ്യാരണ്ടി എന്നിവ ഉറപ്പ് നൽകുന്നു.
പുതിയ ഷോറൂമിൽ ഉപഭോക്താക്കൾക്കായി ജാപ്പനീസ് , കൊറിയൻ വാഹനങ്ങളുടെ സെപെയർ പാർട്സിന്റെ വിപുലമായ ശേഖരം ലഭ്യമായിരിക്കും. എഞ്ചിൻ ഘടകങ്ങൾ, ബ്രേക്ക് സിസ്റ്റങ്ങൾ, ഫിൽട്ടറുകൾ തുടങ്ങിയവ ഉൾപ്പെടെ വിവിധ ബ്രാൻഡുകൾക്കും മോഡലുകൾക്കുമുള്ള ഓട്ടോ പാർട്‌സുകൾ ഇവിടെ ഉണ്ടാകും. ഇതോടൊപ്പം ഈ മേഖലയിൽ അറിവുള്ളവരും പരിചയസമ്പന്നരുമായ പ്രൊഫഷണലുകൾ ഉപഭോക്താക്കളെ ശരിയായ സ്പെയർ പാർട്‌സുകൾ കണ്ടെത്താൻ സഹായിക്കാൻ ഷോറൂമിൽ ഉണ്ടാകും.
"ജിസിസിയിൽ ആകെ ഞങ്ങളുടെ സേവനം ശക്തിപ്പെടുത്താനും കൂടുതൽ ഉപഭോക്താക്കളുമായി ബന്ധപ്പെടാനും ബഹ്റൈൻ വിപണി ഏറെ പ്രധാനമാണ്. ഉയർന്ന നിലവാരമുള്ള സ്പെയർ പാർട്‌സുകൾ വിശ്വാസ്യതയോടെ ലഭ്യമാക്കുക എന്ന ഞങ്ങളുടെ ദൗത്യത്തിന് ഈ പുതിയ ഷോറൂം വലിയ പിന്തുണ നൽകും," ഹൈ റേഞ്ച് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് ജി തയ്യിൽ പറഞ്ഞു.
നാളെ രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.
aa
