തദ്ദേശ തെരഞ്ഞെടുപ്പ്: പ്രവാസി കൺവെൻഷൻ ബഹ്‌റൈനിൽ നടന്നു
പ്രദീപ് പുറവങ്കര
മനാമ: കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രവാസി കൺവെൻഷൻ ബഹ്‌റൈൻ പ്രതിഭ ഓഫിസിൽ നടന്നു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ അധ്യക്ഷനായ യോഗത്തിൽ, നവകേരള സെക്രട്ടറി സുഹൈൽ, മാണി കോൺഗ്രസ് നേതാവ് ജോജോ മാത്യു, ഐ.എം.സി.സി. നേതാവ് കാസിം മലമ്മൽ, ലോക കേരള സഭാംഗങ്ങളായ സി.വി. നാരായണൻ, ലത്തീഫ് മരക്കാട്ട്, റഫീക്ക് അബ്ദുല്ല, ജോബിൻ ജേക്കബ്, റീഗ പ്രദീപ്, നിഷ സതീഷ് എന്നിവർ സംസാരിച്ചു.
നവകേരള കോഓഡിനേറ്റർ ജേക്കബ് മാത്യു സ്വാഗതം ആശംസിച്ചു. എൻ.സി.പി. ബഹ്‌റൈൻ ചാപ്റ്റർ അധ്യക്ഷൻ ഫൈസൽ എഫ്.എം. നന്ദി രേഖപ്പെടുത്തി.
sdfds
