ക്യാൻസർ രോഗികൾക്കായി ഹെയർ ഡൊണേഷൻ ക്യാമ്പയിനിൽ പങ്കെടുത്ത് ആലപ്പുഴ പ്രവാസി അസോസിയേഷൻ
പ്രദീപ് പുറവങ്കര
മനാമ: ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്ന രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനുള്ള ഹെയർ ഡൊണേഷൻ ക്യാമ്പയിനിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ പങ്കാളികളായി. അസോസിയേഷന്റെ ജീവകാരുണ്യ പദ്ധതിയായ 'എ.പി.എ.ബി. സാന്ത്വന'ത്തിന്റെ ഭാഗമായാണ് ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റിക്ക് മുടി ദാനം ചെയ്തത്. ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ക്യാൻസർ കെയർ ഗ്രൂപ്പ് ഈ ഉദ്യമത്തിന് ആവശ്യമായ സഹായങ്ങൾ നൽകി.
അസോസിയേഷൻ അംഗങ്ങളായ ആതിര പ്രശാന്ത്, അഥർവ രഞ്ജിത്ത്, ആവ്നീ രഞ്ജിത്ത് എന്നിവർ മുടി ദാനം ചെയ്തു. ഇവരെ കൂടാതെ, ഈ ജീവകാരുണ്യ പ്രവർത്തനത്തിന് പിന്തുണ പ്രഖ്യാപിച്ച് നോവ ലേഡീസ് സലൂൺ, മിലുപ ബ്യൂട്ടി സലൂൺ എന്നീ സ്ഥാപനങ്ങളും മുടി നൽകുകയുണ്ടായി.
ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആതിര പ്രശാന്ത്, ശാന്തി ശ്രീകുമാർ, ഷിജി ബിജു എന്നിവർ ചേർന്ന് ശേഖരിച്ച മുടി ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റിക്ക് കൈമാറി.
dfsdf
