പാക്കിസ്ഥാനിൽ അർധസൈനിക വിഭാഗം ആസ്ഥാനത്തിനു നേരെ ചാവേർ ആക്രമണം; മൂന്നു മരണം
ഷീബ വിജയ൯
പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പെഷവാറിൽ അർധസൈനിക വിഭാഗമായ ഫ്രണ്ടിയർ കോർപ്സ് ആസ്ഥാനത്തിനു നേരെ ചാവേർ ആക്രമണം നടന്നു. രണ്ട് ചാവേറുകൾ ഹെഡ്ക്വാർട്ടേഴ്‌സ് കോംപ്ലക്സിന് നേരെ ആക്രമണം നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ആദ്യ ചാവേർ ആസ്ഥാനത്തിന്റെ കവാടത്തിലും രണ്ടാമൻ കോംപൗണ്ടിലുമാണ് ആക്രമണം നടത്തിയത്. സൈനിക കന്റോൺമെന്റിന് സമീപത്താണ് അർധസൈനിക വിഭാഗം ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് രണ്ട് തവണ സ്ഫോടനശബ്ദവും വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികൾ അറിയിച്ചു. സംഭവസ്ഥലത്ത് പോലീസും സൈന്യവും എത്തിയിട്ടുണ്ട്. പ്രദേശത്ത് ഇനിയും ആയുധധാരികളുണ്ടെന്നാണ് സംശയിക്കുന്നത്.
dsafdfdfsa
