കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു; നഗരസഭാ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ
ഷീബ വിജയ൯
കോട്ടയം മാണിക്കുന്നിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനെയും (ടിറ്റോ) മകൻ അഭിജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി അനിൽകുമാറിന്റെ വീടിന് മുന്നിൽ വെച്ചാണ് കൊലപാതകം നടന്നത്. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുണ്ടായിരുന്ന സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. അർധരാത്രിയോടെ ആദർശും സുഹൃത്തുക്കളും അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്ന് സംഘർഷമുണ്ടാവുകയും, ഇതിനിടെ അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
asADSADSASWDDAS
