എൽഎംആർഎ പരിശോധന: ഒരാഴ്ചക്കിടെ 25 പേർ അറസ്റ്റിൽ, 113 പേരെ നാടുകടത്തി


പ്രദീപ് പുറവങ്കര

മനാമ: തൊഴിൽ വിപണി റെഗുലേറ്ററി അതോറിറ്റി (LMRA) 2025 നവംബർ 16 മുതൽ 22 വരെയുള്ള കാലയളവിൽ 2,483 പരിശോധനാ കാമ്പയിനുകളും സന്ദർശനങ്ങളും നടത്തി. ഇതിന്റെ ഫലമായി 25 നിയമലംഘകരായ അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും, പ്രസ്തുത കാലയളവിൽ 113 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. പരിശോധനാ കാമ്പയിനുകളും സന്ദർശനങ്ങളും വഴി, തൊഴിൽ വിപണി റെഗുലേറ്ററി അതോറിറ്റി നിയമം, ബഹ്‌റൈൻ രാജ്യത്തിന്റെ താമസ നിയമം എന്നിവ ഉൾപ്പെടെയുള്ള വിവിധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും, കണ്ടെത്തിയ നിയമലംഘനങ്ങളിൽ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

എല്ലാ ഗവർണറേറ്റുകളിലുമായി വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ 2,446 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. ഇതിനുപുറമെ 37 സംയുക്ത പരിശോധനാ കാമ്പയിനുകളും നടത്തി.

article-image

sfgdsgrs

You might also like

Most Viewed