യുക്രെയ്നിലെ നിർണായക നഗരമായ പോക്രോസ്കിന്റെ 75 ശതമാനം നിയന്ത്രണവും ഏറ്റെടുത്ത് റഷ്യ


ഷീബ വിജയ൯

റഷ്യക്കും യുക്രെയ്നുമിടയിലെ ഏറ്റവും നിർണായകമായ നഗരങ്ങളിലൊന്നായ പോക്രോസ്കിന്റെ 75 ശതമാനം നിയന്ത്രണവും റഷ്യ ഏറ്റെടുത്തതായി റഷ്യൻ ജനറൽ സ്റ്റാഫ് ചീഫ് വലറി ഗെറാസിമോവ് പ്രസിഡന്റ് വ്ലാഡിമിർ പുടിനെ അറിയിച്ചു. ഈ നഗരത്തിന്റെ മുക്കാൽ ഭാഗവും കൈയ്യടക്കിയ റഷ്യൻ സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും റഷ്യ അവകാശപ്പെടുന്നു.

യുക്രെയ്നെ സംബന്ധിച്ച് വളരെ നിർണായകമായ നഗരമാണ് പൊക്രോസ്ക്. യുക്രെയ്ന്റെ കിഴക്കൻ അതിർത്തിയിലുള്ള ഈ പ്രദേശം രാജ്യത്തിന്റെ റോഡ്, റെയിൽ സർവീസുകൾ സംഗമിക്കുന്ന നിർണായക കേന്ദ്രമാണ്. യുക്രെയ്നിയൻ സൈന്യത്തിന്റെ സാധനങ്ങൾ കൈമാറ്റം ചെയ്യാനും പലയിടത്തേക്കും തിരിഞ്ഞുപോകാനും ഏറ്റവും അനുയോജ്യമായ നഗരം കൂടിയാണിത്. ധാരാളം കൽക്കരി മൈനുകളുള്ള പ്രദേശം സാമ്പത്തികപരമായും യുക്രെയ്ന് നിർണായകമാണ്. ഇവിടെ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് യുക്രെയ്ന്റെ പ്രധാന സ്റ്റീൽ വ്യവസായ ഫാക്ടറി നിലനിൽക്കുന്നത്.

ഈ ഫാക്ടറി ഉൾപ്പെടുന്ന ഡോൺബാസ് മേഖല കൈയ്യടക്കാനുള്ള ശ്രമത്തിലാണ് റഷ്യൻ സൈന്യം. ലുതാൻസ്ക്, ഡൊനെട്സ്ക് പ്രവിശ്യകളും ഇതിൽ ഉൾപ്പെടും. നിലവിൽ ഡോൺബാസിന്റെ 10 ശതമാനം നിയന്ത്രണം മാത്രമേ യുക്രെയ്നിന് ഉള്ളൂ. പൊർകോവ്സ്കും കോസ്റ്റിയാന്റിനിവ്കയും പിടിച്ചടക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. ഇത് ലഭിച്ചുകഴിഞ്ഞാൽ യുക്രെയ്ന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നഗരങ്ങളാവും റഷ്യയുടെ കൈവശമാവുക. പടിഞ്ഞാറോട്ട് നിപ്രോപെട്രേസ്കിൽ റഷ്യ സ്വാധീനമുറപ്പിച്ചതായി അവകാശപ്പെടുന്നത് വളരെ നിർണായകമായ റഷ്യൻ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

article-image

ോ്േേോ്്േോ

You might also like

  • Straight Forward

Most Viewed