മലപ്പുറത്ത് ഒരു വാർഡിലേക്ക് ഒമ്പത് യുഡിഎഫ് സ്ഥാനാർഥികൾ; വിമതരെ അനുനയിപ്പിക്കാൻ അവസാന ശ്രമം


ഷീബ വിജയ൯

മലപ്പുറം പള്ളിക്കൽ ബസാർ പഞ്ചായത്തിലെ കൂട്ടാലുങ്ങൽ വാർഡിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളുടെ കുത്തൊഴുക്കാണ് ഉണ്ടായിരിക്കുന്നത്. ഒമ്പത് യുഡിഎഫ് സ്ഥാനാർഥികളാണ് വാർഡിൽ നാമനിർദേശ പത്രിക നൽകിയത്. ഇതിൽ ഏഴുപേർ കോൺഗ്രസിൽ നിന്നും രണ്ടുപേർ മുസ്ലിം ലീഗിൽ നിന്നുമാണ്. വിഭാഗീയത അവസാനിപ്പിക്കാൻ ഡിസിസി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഭാരവാഹികൾ കൂട്ടമായി പത്രിക നൽകിയത്. ഔദ്യോഗിക സ്ഥാനാർഥി ആരെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച വാർഡുകളിൽ ഒന്നാണ് കൂട്ടാലുങ്ങൽ.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക നൽകിയവർക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ ഇന്ന് കൂടി അവസരമുണ്ട്. ആകെ 1,54,547 നാമനിർദേശപത്രികൾ ലഭിച്ചപ്പോൾ 2,479 എണ്ണം തള്ളിയിരുന്നു. നാളെ മൂന്ന് മണി വരെ സ്ഥാനാർഥിത്വം പിൻവലിക്കാൻ വരണാധികാരിക്ക് നോട്ടീസ് നൽകാം. ഇതിന് ശേഷം അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. വിമതരെ പിൻവലിപ്പിക്കാനുള്ള നീക്കം മുന്നണികൾ സജീവമാക്കിയിട്ടുണ്ട്. വിമത ഭീഷണിയുള്ള സ്ഥാനാർഥികളെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. കൂടാതെ, തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

article-image

cbgvghbfg

You might also like

  • Straight Forward

Most Viewed