വാർഡുകൾക്ക് ഉപാധിരഹിത വികസന ഫണ്ട്, പകർച്ചവ്യാധി നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ്: യുഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു


 ഷീബ വിജയ൯

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിന്റെ പ്രകടന പത്രിക കൊച്ചിയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളാണ് പത്രിക പ്രകാശനം ചെയ്തത്.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശദീകരിച്ചു. തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും, സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വാർഡുകൾക്കും ഉപാധിരഹിതമായ വികസന ഫണ്ട് നൽകും, ദാരിദ്ര്യ നിർമാർജനത്തിനായി ആശ്രയ 2 പദ്ധതി നടപ്പാക്കും, തൊഴിലുറപ്പ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കും എന്നിവയാണ് മറ്റു വാഗ്ദാനങ്ങൾ. തദ്ദേശ സ്ഥാപനങ്ങളിൽ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും, യുവജനങ്ങളെ മയക്കുമരുന്നിൽ നിന്നും രക്ഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കും. ഗ്രാമീണ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പദ്ധതി നടപ്പാക്കും, എല്ലാവർക്കും വീട് ഉറപ്പാക്കും, കൂടാതെ വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക അധികാരം നൽകുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

article-image

dfsfdsfds

You might also like

Most Viewed