വി.വി.എം.-എസ്.പി.സി. ലെവൽ-2 പരീക്ഷ നവംബർ 29-ന്


പ്രദീപ് പുറവങ്കര

മനാമ: സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്‌റൈൻ സംഘടിപ്പിക്കുന്ന വിജ്ഞാൻ വിചാർ മഞ്ച - സയൻസ് പ്രാജക്റ്റ് കോമ്പറ്റീഷൻ ലെവൽ-2 പരീക്ഷയുടെ തിയതിയും സമയവും പ്രഖ്യാപിച്ചു. യോഗ്യത നേടിയ വിദ്യാർഥികൾക്കായുള്ള ലെവൽ-2 പരീക്ഷ നവംബർ 29, ശനിയാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:30 വരെ (ബഹ്‌റൈൻ സമയം) നടക്കും. ലെവൽ-2 പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി മോക്ക് ടെസ്റ്റ് സൗകര്യം 2025 നവംബർ 24 മുതൽ 28 വരെ ഓൺലൈനായി ലഭ്യമായിരിക്കും.

ലെവൽ-2 പരീക്ഷയ്ക്ക് യോഗ്യത നേടിയ വിദ്യാർത്ഥികളെ ഇമെയിൽ വഴി ഇതിനോടകം അറിയിച്ചിട്ടുണ്ട്. കൂടാതെ, വിദ്യാർത്ഥികൾക്ക് അവരുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് യോഗ്യതാ നില (Eligibility Status) പരിശോധിക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സംശയ നിവാരണങ്ങൾക്കുമായി info@sifbahrain.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sdasd

You might also like

Most Viewed