കുവൈറ്റിൽ റമദാൻ മാസങ്ങളിൽ‍ പള്ളികളിൽ‍ പ്രാർ‍ത്ഥിക്കുന്നതിന് സ്ത്രീകൾക്ക് വിലക്ക്


കുവൈറ്റ് സിറ്റി: റമദാൻ മാസങ്ങളിൽ‍ താരാവീഹ് പ്രാർ‍ത്ഥനയിൽ‍ പങ്കെടുക്കാൻ പുരുഷന്മാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് കുവൈറ്റ്. എന്‍ഡോവ്‌മെന്റ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ അണ്ടർ‍ സെക്രട്ടറി ഫരീദ് ഇമാഡിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപരമായ ആവശ്യതകൾ‍ മുന്‍നിർ‍ത്തി പള്ളികളിലെ വിശ്വാസികളുടെ ശേഷി കുറയ്ക്കുന്നതിന്റെ ഭാഗമായി സ്ത്രീകളുടെ പ്രാർ‍ത്ഥനാ ഹാൾ‍ പുരുഷന്മാർ‍ക്ക് മാത്രമായി നീക്കിവയ്ക്കുമെന്ന് ഇമാഡി പ്രസ്താവനയിലൂടെ അറിയിച്ചു. കുവൈറ്റിലെ ഗ്രാൻഡ് മോസ്‌ക് താരാവീഹ്, ഖിയാം പ്രാർ‍ത്ഥനകൾ‍ക്കായി തുറന്നിരിക്കുമെന്നും എന്നാൽ‍ പുരുഷന്മാർ‍ക്ക് മാത്രമേ ഇത് ലഭ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു.

മന്ത്രിസഭാ തീരുമാനങ്ങൾ‍ക്ക് അനുസൃതമായി പുറത്തുനിന്നുള്ള ഷെയ്ഖുകളെയോ പുരോഹിതരെയോ കൊണ്ടുവരില്ല. ഒരു മാസം മുന്പ് കുവൈറ്റ് ഭാഗിക കർ‍ഫ്യൂ നടപ്പാക്കിയപ്പോൾ‍ കർ‍ഫ്യൂ സമയങ്ങളിൽ‍ പള്ളികളിൽ‍ പ്രാർ‍ത്ഥിക്കാൻ ആഗ്രഹിക്കുന്നവർ‍ക്ക് കാൽ‍നടയായി പള്ളികളിലേക്ക് വരാന്‍ അനുമതി ഉണ്ടായിരുന്നു.

കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ നോന്പ് മുറിയില്ലെന്ന് കഴിഞ്ഞ മാസം എൻഡോവ്‌മെന്റ് മന്ത്രാലയത്തിലെ ഇഫ്ത അതോറിറ്റി, ഇസ്ലാമിക് അഫയേഴ്‌സ് എന്നിവ വ്യക്തമാക്കിയിരുന്നു. വാക്‌സിൻ സ്വീകരിച്ച ശേഷം ഒരു രോഗി വളരെയധികം ക്ഷീണിതനാകുകയോ അല്ലെങ്കിൽ‍ ഉപവാസം ലംഘിക്കാൻ ഡോക്ടർ‍ രോഗിയോട് നിർ‍ദേശിക്കുകയോ ചെയ്താൽ‍ നോന്പ് ലംഘിച്ച് മറ്റ് സമയങ്ങളിൽ‍ തുടർ‍ന്നാൽ‍ മതിയെന്ന് ഫത്വ കൂട്ടിച്ചേർ‍ത്തു. കൂടാതെ ഒരു പിസിആർ‍ പരിശോധന നടത്തുന്നത് ഒരാളുടെ ഉപവാസം ലംഘിക്കില്ലെന്ന് മതനേതാക്കൾ‍ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed