കുവൈത്തിൽ വിമാന സർവ്വീസ് പുനരാരംഭിക്കുന്നു


കുവൈത്ത് സിറ്റി: കുവൈത്തിൽ‍ താൽ‍ക്കാലികമായി അടച്ചിട്ട അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടു മുതൽ‍ തുറന്ന് പ്രവർ‍ത്തിക്കും. അന്താരാഷ്ട്ര വാണിജ്യ വിമാന സർ‍വീസുകൾ‍ പുനരാരംഭിക്കും. ഇതോടൊപ്പം രാജ്യത്തെ കര, സമുദ്രാതിർ‍ത്തികളും തുറക്കും. തിങ്കളാഴ്ച ചേർ‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അതിർ‍ത്തികളും വിമാനത്താവളവും തുറക്കാൻ തീരുമാനമായത്. ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വാണിജ്യ വിമാന സർ‍വീസുകൾ‍ താൽ‍ക്കാലികമായി കുവൈത്ത് റദ്ദാക്കിയത്. 

ജനുവരി ഒന്ന് വരെ രാജ്യാതിർ‍ത്തികൾ‍ അടയ്ക്കുകയും അന്താരാഷ്ട്ര കൊമേഴ്സ്യൽ‍ വിമാന സർ‍വീസുകൾ‍ നിർ‍ത്തലാക്കുകയും ചെയ്തത് ഇനി നീട്ടേണ്ടെന്നാണ് പുതിയ തീരുമാനം.

You might also like

Most Viewed