ജനിതക മാറ്റം സംഭവിച്ച കോവിഡ് യു.എ.യിലും
ദുബൈ: ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് സാന്നിദ്ധ്യം യുഎഇയിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിൽ നിന്നുംഎമിറേറ്റിലേക്ക് യാത്ര ചെയ്ത് എത്തിയവരിലാണ് കൂടുതൽ പകർച്ചവ്യാധിക്ക് സാധ്യതയുള്ള വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പരിമിതമായ എണ്ണം ആളുകളിൽ മാത്രമാണ് ഇവ കണ്ടെത്തിയതെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.
വ്യാപനം തടയുന്നതിനുള്ള എല്ലാ സുരക്ഷാമുൻകരുതലുകളും ആരോഗ്യ വിഭാഗം ഇതിനകം നടപ്പാക്കികഴിഞ്ഞുവെന്നും അധികൃതർ അറയിച്ചു. എന്നാൽ എത്ര പേരിൽ പുതിയ വൈറസ് കണ്ടെത്തിയെന്നോ, ഏതു രാജ്യങ്ങളിൽ നിന്നെത്തിയവരിലാണ് വ്യാപനം സംഭവിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.