കുവൈത്തിൽ സന്ദർശന വിസയിൽ എത്തിയവർ ആഗസ്റ്റ് 31ന് മുന്പ് രാജ്യം വിടണം
കുവൈത്ത് സിറ്റി: കൊറോണ പ്രതിരോധ നിയന്ത്രണ പശ്ചാത്തലത്തിൽ നൽകിയ സമയ പരിധി അവസാനിച്ചതിനാൽ സന്ദർശക വിസയിൽ എത്തി നിലവിൽ രാജ്യത്ത് കഴിയുന്നവർ ആഗസ്റ്റ് 31നു മുന്പ് രാജ്യം വിടണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
കൂടാതെ താമസ വിസയിൽ രാജ്യത്തു തുടരുന്നവരിൽ വിസ കാലാവധി അവസാനിക്കുന്നവർ ആഗസ്റ്റ് 31നു മുന്പായി വിസ പുതുക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണെന്നും താമസ കുടിയേറ്റ വിഭാഗം അറിയിച്ചു.

