കെപിസിസിക്ക് നാഥനില്ലാത്ത അവസ്ഥ: തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മുഴുവൻ സമയ കെപിസിസി പ്രസിഡന്റ് ഇല്ലാത്തതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കോൺഗ്രസ് പാർട്ടി എല്ലാ തലത്തിലും നിശ്ചലമാണ്. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ ഉടൻ നിയമിക്കണം.ഹൈകമാൻഡ് ഇക്കാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൺ മാൻ, വൺ പോസ്റ്റ് എന്ന നിലപാടാണ് മുല്ലപ്പള്ളി മുന്നോട്ടുവച്ചത്. എംപിമാരെയും എംഎൽഎമാരെയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനോടുള്ള വിയോജിപ്പാണ് ഇതിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്.
മന്ത്രി സ്ഥാനത്തിരിക്കുന്ന സണ്ണി ജോസഫിന് കെപിസിസി അധ്യക്ഷ പദവിയുടെ ചുമതല കൂടി വഹിക്കുന്നത് പ്രയാസകരമാണ്. കെപിസിസി അധ്യക്ഷ പദവി ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവിന് നൽകണമെന്ന കൊടിക്കുന്നിൽ സുരേഷിന്റെ നിർദേശത്തെ മുല്ലപ്പള്ളി തള്ളി. അർഹതയുള്ളവർക്കാണ് സ്ഥാനം നൽകേണ്ടത്. കോൺഗ്രസ് എല്ലാക്കാലത്തും ബഹുസ്വതയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. പാർട്ടിയിലെ താഴെത്തട്ടിൽ പോലും പ്രവർത്തനം കാര്യക്ഷമമല്ല. അധികാരത്തിൽ മാത്രമാണ് ഇപ്പോഴത്തെ ശ്രദ്ധ.
നിലവിലെ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷൻ മാത്രമല്ല, രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും മന്ത്രിമാരാണ്. പാർട്ടി-സർക്കാർ ഏകോപന സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
asadsddsz

