കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് എയർ ഇന്ത്യ സർവീസ് ആരംഭിക്കുന്നു


നെടുമ്പാശേരി: വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തും. ഈ മാസം 28ന് ആരംഭിക്കുന്ന കൊച്ചി- ലണ്ടൻ സർവീസ് സെപ്റ്റംബർ 27 വരെ തുടരും. ആഴ്ചയിൽ രണ്ടു വീതം സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. വെള്ളി, ഞായർ ദിവസങ്ങളിൽ വിമാനങ്ങൾ എത്തും. 

ഞായറാഴ്ച പുലർച്ചെ 12.15ന് ലണ്ടനിൽ നിന്നു യാത്രക്കാരുമായി എത്തുന്ന എഐ 1186 നമ്പർ എയർ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.20ന് മടങ്ങും. വെള്ളിയാഴ്ച പുലർച്ചെ നാലിന് എത്തുന്ന വിമാനം രാവിലെ ആറിന് ലണ്ടനിലേക്ക് മടങ്ങും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed