കുവൈത്ത് യാത്രയ്ക്ക് മുസാഫിർ ആപ് നിർബന്ധം
കുവൈത്ത് സിറ്റി: ആഗസ്റ്റ് 1 മുതൽ കുവൈത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവർ കുവൈത്ത് മുസാഫിർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കാനും ഇത് സഹായകമാണ്.
യാത്രയ്ക്ക് 4 ദിവസം മുൻപ് പിസിആർ പരിശോധന നടത്തി ഫലം ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യണം. വിമാനത്താവളത്തിലെ വിവിധ സേവനങ്ങൾക്ക് ആപ്പു വഴി അപേക്ഷിക്കാനും സാധിക്കും.


