കുവൈത്തിൽ ഇന്ന് 745 പേർക്ക് കോവിഡ്; 685 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 745 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 46,940 പേർക്കാണ് വൈറസ് ബാധിച്ചത്. ഇന്ന് 685 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 37,715 ആയി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 358 ആയി. ബാക്കി 8867 പേരാണ് ചികിത്സയിലുള്ളത്. 139 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

