ഒമാനിൽ ഇന്ന് 1124 പേർക്ക് കോവിഡ്
മസ്കത്ത്: ഒമാനിൽ 1124 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 41194 ആയി. 3533 പേർക്കാണ് പരിശോധന നടത്തിയത്.
പുതിയ രോഗികളിൽ 862 പേരും സ്വദേശികളാണ്. 262 പേരാണ് പ്രവാസികൾ. 737 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 24162 ആയി. ഒമ്പത് പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 185 ആയി ഉയരുകയും ചെയ്തു. 52 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 426 ആയി. ഇതിൽ 120 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 16847പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.

