തമിഴ്നാട്ടിൽ ഒരു എംഎൽഎയ്ക്ക് കൂടി കോവിഡ്
ചെന്നൈ: തമിഴ്നാട്ടിൽ ഒരു എംഎൽഎയ്ക്ക് കൂടി കോവിഡ്. ഡിഎംകെ എംഎൽഎ കെ. കാർത്തികേയനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച ഡിഎംകെ എംഎൽഎമാരുടെ എണ്ണം രണ്ടായി. കാർത്തികേയന്‍റെ ഭാര്യയ്ക്കും എട്ട് വയസുള്ള കുട്ടിക്കും കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നു എംഎൽഎ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
കാർത്തികേയന് കുടുംബത്തിൽ ഏഴ് പേരുമായി സന്പർക്കമുണ്ടെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച ഡിഎംകെ എംഎൽഎ അൻന്പഴഗനാണ് കോവിഡ് സ്ഥിരീകരിച്ചത്.

