രജൗരിയിൽ ഭീകരരുടെ രഹസ്യ താവളം വനത്തിനുള്ളിൽ തകർത്ത് സൈന്യം; പിടിച്ചെടുത്തത് വൻ ആയുധശേഖരം
ഷീബ വിജയൻ
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ വനത്തിനുള്ളിലെ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം. ഒളിത്താവളത്തിൽ നിന്ന് എകെ -47 തോക്കിൽ ഉപയോഗിക്കുന്ന തിരകളും മാഗസിനും ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തു. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. ഇവിടെ നിന്ന് ഒമ്പത് ഗ്രനേഡുകളും, എകെ-47 തോക്കിൽ ഉപയോഗിക്കുന്ന ഒരു മാഗസിൻ, 18 വെടിയുണ്ടകൾ എന്നിവയാണ് കണ്ടെടുത്തത്.
സുരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ മേഖലയിൽ ഭീകരർ നടത്താൻ പദ്ധതിയിട്ടിരുന്ന അട്ടിമറി നീക്കത്തിനുള്ള സാധ്യത തടയാനായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മേഖലയിൽ കൂടുതൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തെരച്ചിിൽ തുടരുകയാണ്.
ോ്േ്േ്േോ

