കുവൈത്തിലേക്ക് മടങ്ങിവരുന്ന വിദേശികൾക്ക് പി.സി.ആർ പരിശോധന നിർബന്ധം
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് യാത്രയ്ക്ക് നാല് ദിവസം മുന്പ് പിസിആർ പരിശോധന നടത്തിയ അറബിക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി സർക്കാർ വക്താവ് താരിഖ് അൽ മുസ്രം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് മാറുന്നതിന് മുന്പായി ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പരാജയപ്പെട്ടതാണ് കുവൈത്തിൽ കോവിഡ് −19 വ്യാപനത്തിന് കാരണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ആദ്യഘട്ട പദ്ധതി ദീർ ഘിപ്പിക്കുന്നതിന് കാരണമായത്.

