കുവൈത്തിൽ നി­യമ പ്രശ്നം നേ­രി­ടു­ന്ന പു­രു­ഷ ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­കൾ­ക്കാ­യി­ ഷെ­ൽ­ട്ടർ


കുവൈത്ത് സിറ്റി : നിയമ പ്രശ്നങ്ങളിൽ കഴിയുന്ന അവിദഗ്ദ്ധ വിഭാഗത്തിൽ‌പ്പെട്ട ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയു ള്ള പുരുഷന്മാർക്കായി ഷെൽട്ടർ പണിയുമെന്ന് സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. 

വനിതകൾക്കായുള്ള ഷെൽട്ടർ കൂടുതൽ സൗകര്യവും സുരക്ഷിതത്വവും ഉള്ള രീതിയിൽ മറ്റൊരിടത്ത് മാറ്റിസ്ഥാപിക്കുമെന്നും അവർ പറഞ്ഞു. ഇത്യോപ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച കരാറിന് വിദേശ മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുക യാണ്. 

കരാറിന്റെ രൂപരേഖ താമസിയാതെ മന്ത്രിസഭയ്ക്ക് സമർപ്പിക്കും. എല്ലാ രാജ്യവുമായും ഒരേതരത്തിൽ അല്ല കരാർ രൂപപ്പെടുത്തുന്നത്. ഓരോ രാജ്യത്തിന്റെയും നിയമ വ്യവസ്ഥകളും കുവൈത്തിന്റെ നിയമവ്യവസ്ഥകളും തമ്മിൽ പൊരുത്തപ്പെടുംവിധമാണ് കരാർ രൂപ പ്പെടുത്തുകയെന്നും അവർ പറഞ്ഞു.

അതേസമയം വിദേശത്തു നിന്നെത്തുന്ന ഗാർഹിക തൊഴി ലാളികൾ എട്ടുമണിക്കൂറിൽ കൂടുതൽ വിമാനത്താവളത്തിൽ തങ്ങേണ്ടിവന്നാൽ സ്പോൺസർമാരിൽ നിന്നു പിഴ ഈടാക്കുമെന്നു വ്യോമയാന ഡയറക്ടർ ജനറൽ അറിയിച്ചു.  

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed