കുവൈറ്റ് ഇന്ത്യൻ ഷോപ്പിംഗ് ഫെസ്റ്റിവൽ
കുവൈത്ത് സിറ്റി : കുവൈറ്റിന്റെ ചരിത്രത്തിലെ ഒരു മഹാ ഷോപ്പിംഗ് ഫെസ്റ്റിവൽ 2018 മെയ് 4,5 തീയതികളിൽ കെ.ഐ.എസ.എഫ് അബ്ബാസിയ സെൻട്രൽ സ്കൂളിൽ വച്ചു നടക്കുന്നു. കുവൈറ്റിലെ ഏറ്റവും മികച്ച ഇവന്റ് മാനേജ്മെന്റ് കമ്പനി ആയ നൺ ഇവന്റ് മാനേജ്മെന്റും പ്രോമിസ് കുവൈറ്റും, കോൾ മി യും, വിസ്മയ മ്യൂസിക് ബാൻഡും ചേർന്ന് അഭിമാനപുരസ്സരം അണിയിച്ചൊരുക്കുന്ന ഈ ഷോപ്പിംഗ് മാമാങ്കത്തിലേക്ക് ഏവര്ക്കും സ്നേഹോഷ്മളമായ സ്വാഗതം.
മെയ് 4, 5 തിയ്യതികളിലായി അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടക്കുന്ന ഈ വലിയ ഫെസ്റ്റിവലിൽ നിരവധി പ്രമുഖ കമ്പനികളുടെ വിവിധ ഉത്പന്നങ്ങൾ ഉപ ഭോക്താക്കൾക്കു ഏറ്റവും വിലക്കുറവിൽ സ്വന്തമാക്കാം.
അത്യാകർക ഷോപ്പിംഗ് ഡീലുകൾ, ഓരോ മണിക്കൂർ ഇടവേളകളിൽ നടത്തുന്ന അപൂർവ ലേലങ്ങൾ, പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ പ്രത്യേക ഓഫർ സെയിൽസ്, എന്റെർറ്റൈന്മെന്റ് ഗെയിമുകൾ, കുട്ടികൾക്കായുള്ള ഗെയിമിം സോണുകൾ, വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകളുമായി നിരവധി ഫുഡ് സ്റ്റാളുകൾ, ഫാഷൻ ആൻഡ് കോസ്മെറ്റിക് സ്റ്റാളുകൾ, തത്സമയ നറുക്കെടുപ്പുകൾ, വമ്പിച്ച വിലക്കുറവിൽ തുണിത്തരങ്ങൾ, ബുക്സ് ആൻഡ് സ്റ്റേഷനറി സ്റ്റാളുകൾ തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്നു.
ഇന്ന് രാവിലെ 9 മണി മുതൽ ഫെസ്റ്റിവൽ നഗരിയിൽ, 50 ഓളം കുട്ടികൾ ഒരേ ദിവസം ഒരേ വേദിയിൽ 150 കിലോ തൂക്കം വരുന്ന കേക്ക് കട്ട് ചെയ്തു പിറന്നാൾ ആഘോഷിക്കുന്നു. നിരവധി ഡാൻസ് സ്കൂളുകൾ അവതരിപ്പിക്കുന്ന ഡാൻസ് പെർഫോമെൻസ്, 15 ഓളം സ്കൂളുകളിൽ നിന്നും തിരഞ്ഞടുത്ത മികച്ച കുട്ടികൾ അവതരിപ്പിക്കുന്ന കലാ പ്രകടങ്ങൾ, വിവിധ സ്കൂളുകളിൽ നിന്നും ഉള്ള കലാ അദ്ധ്യാപകരെ ആദരിക്കൽ, കലാസാംസ്കാരിക മേഖലയിൽ പ്രശസ്തരായവരെ ആദരിക്കൽ, ഡാൻസ് ഫെസ്റ്റ്, ആർട്ട് ഫെസ്റ്റ്, ലൈവ് ആർട്ട് മത്സരം എന്നിവയും നടക്കും.
5 ന് വൈകിട്ട് നടക്കുന്ന മെഗാ ഇവന്റിൽ കുവൈറ്റിലെ പ്രമുഖ വ്യക്തികൾ പങ്കെകെടുക്കുന്ന വേദിയിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തയായ കനിവിന്റെ വാനമ്പാടി പ്രിയ അച്ചുവിനെ ആദരിക്കുന്നു. തുടർന്ന് വിസ്മയ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മെഗാഷോയും ഉണ്ടായിരിക്കും. ഏവർക്കും ഈ അസുലഭ സന്തോഷ ഷോപ്പിംഗ് മാമാങ്കത്തിലേക്കു സ്വാഗതം.

