ഗതാഗത നിയമലംഘന ചലാനുകൾ 50% ഇളവോടെ തീർപ്പാക്കാൻ അവസരവുമായി എം.വി.ഡി
ഷീബ വിജയൻ
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകൾ 50 ശതമാനം തുക മാത്രം ഒടുക്കി തീർപ്പാക്കാനുള്ള സുവർണാവസരം വീണ്ടും ലഭ്യമാക്കുന്നു. 2026 മാർച്ച് 31-ന് മുൻപ് തയ്യാറാക്കിയ, കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെയുള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം. 2026 നവംബർ ഒന്ന് മുതൽ 2027 ജനുവരി 31 വരെ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാകുക.
ചലാനുകൾ പെൻഡിങ് ഉള്ള വാഹനങ്ങൾക്കും, ഡ്രൈവിംഗ് ലൈസൻസുകൾക്കും സേവനങ്ങൾ നൽകാൻ പാടില്ല എന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുന്ന സാഹചര്യത്തിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
റോഡ് നിയമലംഘനത്തിനുള്ള ഫൈൻ അടക്കാൻ echallan.parivahan.gov.in എന്ന സൈറ്റ് മാത്രം ഉപയോഗപ്പെടുത്തുക. കോടതിയിലേക്ക് മാറിയ ലചെല്ലാനുകൾ കോടതിയിൽനിന്ന് തിരിച്ചെടുക്കാം. ഇതിനായി ചലാന് തയ്യാറാക്കിയ ഓഫീസിനെ സമീപിക്കാവുന്നതാണ്. ഇതിനുവേണ്ടി അദാലത്തുകളും സംഘടിപ്പിക്കാറുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നു.
sadd

