വി.ഡി. സതീശനെതിരെ കോൺഗ്രസിൽ അതൃപ്തി: പരോക്ഷ വിമർശനവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ


ഷീബ വിജയൻ

തിരുവനന്തപുരം: ജനങ്ങൾ വലിയ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സർക്കാരിൽ നിന്നും ഏകശിലപോലെ തീരുമാനങ്ങൾ ഉണ്ടാകണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമാധാനത്തോടെയും കൂടിയാലോചനയിലൂടെയും ഭംഗിയായി കാര്യങ്ങൾ കൊണ്ടുപോകണം എന്നും തിരുവഞ്ചൂർ രാധാകൃഷണൻ പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തിൽ മാധ്യമങ്ങളെ കാണവെയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ സ്പീക്കറുടെ പരോക്ഷ വിമർശനം.

ഡീസന്റ് ആയ നിലപാടുകൾ സമൂഹത്തിനുണ്ടാകണം. ഉത്സാഹത്തോടെ അധികാരത്തിലേറിയ സർക്കാരിൽ നിന്നും ആ തരത്തിൽ തിരിച്ചും ജനം പ്രതീക്ഷിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കൂടിലോചനയിലൂടെ വേണം കാര്യങ്ങൾ പരിഹരിക്കാൻ എന്ന് തിരുവഞ്ചൂർ ആവർത്തിച്ചു. വി.ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യവിമർശനത്തിന് പിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഉന്നംവെയ്ക്കൽ.

അടൂർ പ്രകാശിനെ തള്ളാതെ മന്ത്രി എ.പി. അനിൽകുമാറും രംഗത്തെത്തി. ചർച്ചകളും കൂടിയാലോചനകളും നടക്കണമെന്നായിരുന്നു അനിൽ കുമാറിന്റെ പ്രതികരണം. തന്റെ തീരുമാനം മുന്നണിക്കുള്ളിൽ പറയും. അതാണ് ശീലം. എല്ലാം കെ.സി. വേണുഗോപാലിൽ കേന്ദ്രീകരിക്കേണ്ട. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമയത്ത് കെ.സിയെ മാധ്യമങ്ങൾ വേട്ടയാടിയതാണെന്നും എ.പി. അനിൽ കുമാർ പറഞ്ഞു.

വ്യാഴാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ച അസാധാരണ വാർത്താ സമ്മേളനത്തിലായിരുന്നു അടൂർ പ്രകാശ് വി.ഡി. സതീശനെതിരെ തുറന്നടിച്ചത്. യുഡിഎഫിൽ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാൻ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുൻകൈ എടുത്തില്ല. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു എന്നായിരുന്നു അടൂർ പ്രകാശ് പറഞ്ഞത്. മുസ്ലിം ലീഗിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷപദവി നൽകിയതിന് പിന്നാലെയാണ് പാർട്ടിയിലെ പോര് പരസ്യമായത്. മാധ്യമങ്ങളെ കാണവെ അടൂർ പ്രകാശ് പറഞ്ഞതിൽ ഉറച്ചുനിൽക്കുകയും ചെയ്തു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed