സ്വദേ­ശി­വൽ­ക്കരണ പദ്ധതി­ 2022നകം പൂ­ർ­ത്തി­യാ­ക്കും


കു­വൈ­ത്ത് സി­റ്റി­ : സ്വദേ­ശി­വൽ­ക്കരണ പദ്ധതി­ 2022ന കം പൂ­ർ­ത്തി­യാ­ക്കും.  2019 മാ­ർ­ച്ചിൽ അവസാ­നി­ക്കു­ന്ന സാ­ന്പത്തി­ക വർ­ഷം പി­രി­ച്ചു­വി­ടേ­ണ്ട 3108 വി­ദേ­ശി­കളു­ടെ­ പട്ടി­ക തയ്യാ­റാ­ക്കി­യതാ­യി­ പാ­ർ­ലമെ­ന്റി­ലെ­ റി­പ്ലേ­സ്മെ­ന്റ് കമ്മി­റ്റി­ അറി­യി­ച്ചു­.    തൊ­ഴിൽ ലഭി­ക്കു­ന്നതി­നാ­യി­ നോ­മി­നേ­റ്റ് ചെ­യ്യപ്പെ­ട്ട 75476 സ്വദേ­ശി­കളു­ടെ­ പട്ടി­ക 2014ന്­ശേ­ഷം സി­വിൽ സർവ്­വീസ് കമ്മി­ഷൻ പാ­ർ­ലമെ­ന്റ് സമി­തി­ക്ക് അയച്ചി­ട്ടു­ണ്ട്.

അതേ­സമയം ഈ കാ­ലയളവിൽ ആരോ­ഗ്യം, വി­ദ്യാ­ഭ്യാ­സം എന്നീ­ മന്ത്രാ­ലയങ്ങളിൽ 16,468 വി­ദേ­ശി­കളെ­ നി­യമി­ച്ചി­ട്ടു­മു­ണ്ട്. അർ­ഹരാ­യ സ്വദേ­ശി­കൾ ഇല്ലാ­ത്തതാണ് കാ­രണം. ഈ വർ­ഷം ഏപ്രി­ലിൽ 8156 സ്വദേ­ശി­കൾ തൊ­ഴി­ലിൽ പ്രവേ­ശി­ച്ചു­. ചു­രു­ങ്ങി­യ ദി­വസത്തി­നു­ള്ളിൽ ഏറ്റവും കൂ­ടു­തൽ സ്വദേ­ശി­ നി­യമനമാണ് അത്. പൊ­തു­മേ­ഖലയിൽ 256048 സ്വദേ­ശി­കളും 78439 വി­ദേ­ശി­കളും ജോ­ലി­ ചെ­യ്യു­ന്നു­ണ്ട്. വി­ദേ­ശി­കൾ 31362 പേർ വി­ദ്യാ­ഭ്യാ­സ മന്ത്രാ­ലയത്തി­ലും 34789 പേർ ആരോ­ഗ്യമന്ത്രാ­ലയത്തി­ലും 2931 പേർ ഔഖാഫ് മന്ത്രാ­ലയത്തി­ലു­മാ­ണ്. സ്വദേ­ശി­കളെ­ നി­യമി­ച്ചത്­ സംബന്ധി­ച്ച് എല്ലാ­ വകു­പ്പു­കളും ആറു­മാ­സം കൂ­ടു­ന്പോൾ പാ­ർ­ലമെ­ന്റി­ന് റി­പ്പോ­ർ­ട്ട് സമർ­പ്പി­ക്കണമെ­ന്ന നി­ർ­ദ്ദേ­ശം സമി­തി­ നി­രാ­കരി­ച്ചു­. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed