കെ.എസ്.സി.എ വിഷു ആഘോഷിച്ചു
മനാമ: കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസ്സോസിയേഷൻ വിഷു ആഘോഷം സംഘടിപ്പിച്ചു. ഗുദൈബിയയിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസ്സോസിയേഷൻ ആസ്ഥാനത്തു നടന്ന പരിപാടിയിൽ പ്രസിഡണ്ട് പന്പാവാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി മനോജ് കുമാർ സ്വാഗതം പറഞ്ഞു. അസ്സോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപാരിപാടികളും വിഷുക്കണി ദർശനവും സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് വിഷുകൈനീട്ടവും നൽകി. അസിസ്റ്റന്റ് സെക്രട്ടറി അനിൽ നീർവ്വിളാകം, കൾച്ചറൽ സെക്രട്ടറി സന്തോഷ് കയറാട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് വിഭവസമൃദ്ധമായ സദ്യ നൽകി. വൈസ് പ്രസിഡണ്ട് ജയകുമാർ പിള്ള നന്ദി രേഖപ്പെടുത്തി. മുതിർന്ന അംഗങ്ങൾ അടക്കം നിരവധി കുടുംബങ്ങൾ വിഷു ആഘോഷത്തിൽ പങ്കെടുത്തു.

