സ്മാർട്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സ്മാർട്ട് ദുബൈ ഗ്ലോബൽ നെറ്റ്്വർക്കിന് തുടക്കം
ദുബൈ : ലോകത്തിലെ സ്മാർട്ട് നഗരങ്ങളെ ഒരു കണ്ണിയിലാക്കി ബന്ധിപ്പിക്കുന്ന സ്മാർട്ട് ദുബൈ ഗ്ലോബൽ നെറ്റ്്വർക്കിന് തുടക്കം. ദുബൈ ഡിസൈൻ ഡിസ്ട്രിക്ടിൽ നടക്കുന്ന ഫ്യൂച്ചർ നൗ പ്രദർശനത്തിലാണ് സംരംഭത്തിന് തുടക്കമായത്. സ്മാർട്ട് ദുബൈയുടേതാണ് പദ്ധതി. ആധുനിക സാങ്കേതിക വിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നൂതനാശയങ്ങൾ തുടങ്ങിയവയിൽ ഒരേ താൽപ്പര്യം പ്രകടിപ്പിക്കുന്നവരാണ് ഈ കൂട്ടായ്മയിലെ പങ്കാളികൾ.
പൊതു−സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ, ഗവേഷകർ, യൂണിവേഴ്സിറ്റികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരും സംരംഭത്തിന് കീഴിൽ അണിനിരക്കുന്നതായി സ്മാർട്ട് ദുബൈ മേധാവി ഡോ. ഐഷ ബിന്ത് ബുത്തി ബിൻ ബിഷർ പറഞ്ഞു. ഇതിനായി തയ്യാറാക്കിയ ഗ്ലോബൽ സ്മാർട്ട് സിറ്റി ഡയറക്ടറിവഴി അംഗങ്ങൾക്ക് ഓൺലൈനിലൂടെ പരസ്പരം ആശയവിനിമയം നടത്താം, സാങ്കേതികവിദ്യകൾ കൈമാറാം.
ശാസ്ത്രം, സാങ്കേതികത, ഗവേഷണം തുടങ്ങി സ്മാർട്ട് ജീവിതരീതികൾ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്ന എല്ലാ ഘടകങ്ങളുടെയും കേന്ദ്ര സ്ഥാനമായി ദുബൈയിയെ മാറ്റുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം.

