സി.ഐ.ഇ.ആര്‍ 5, 7 ക്ലാസ് പൊതു പരീക്ഷ സെന്‍റർ കുവൈത്തിലും


കുവൈത്ത് സിറ്റി : കൗണ്‍സിൽ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ചിന് (സി.ഐ.എ.ആര്‍) കീഴിലുള്ള മദ്രസ്സകളിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പൊതു പരീക്ഷയുടെ സെന്‍റർ കുവൈത്തിലും. ഏപ്രില്‍ 20, 21, 27, 28 തിയതികളില്‍ ജലീബിലെ ഇസ്ലാഹി ഓഡിറ്റോറിയത്തില്‍ വെച്ചാണ് വാര്‍ഷിക പൊതു പരീക്ഷ നടക്കുക. പൊതു പരീക്ഷ സെന്‍ററുകൾ കേരളത്തിന് പുറമെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്.

വെക്കേഷന് നാട്ടിലുള്ളവര്‍ക്ക് കേരളത്തിലും കുവൈത്തിലുള്ളവര്‍ക്ക് കുവൈത്തിലും പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് ഐ.ഐ.സി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 69995038, 97228093 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.

You might also like

Most Viewed