ഇറാനിൽ ഭൂചലനം : ബഹ്‌റൈനിലും പ്രകന്പനം
മനാമ : ഇറാനിലെ ആണവ റിയാക്ടറിന് സമീപത്ത് ഇന്ന് രാവിലെ ഭൂചലനം ഉണ്ടായി. ഭൂചലനത്തിന്റെ പ്രകന്പനം ഗൾഫ് നാടുകളിൽ പലയിടത്തും ഉണ്ടായി. ബഹ്‌റൈനിലെ ചില കെട്ടിടങ്ങളിൽ നേരിയ തോതിൽ ചലനം അനുഭവപ്പെട്ടു. ബഹ്‌റൈൻ സമയം രാവിലെ 9:34നാണ് ഭൂചലനം അനുഭവപ്പെട്ടത്.
യു.എസ് ജിയോളജിക്കൽ സർവ്വേ പ്രകാരം ബഹ്റിന്റെ നോർത്ത് ഈസ്റ്റ് മേഖലയിൽ 5.7 റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉയരം കൂടിയ കെട്ടിടങ്ങളിൽ പലയിടത്തും ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജുഫൈറിലെയും നോർത്ത് ഈസ്റ്റ് മേഖലയിലെയും ചില കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. പ്രഭവ സ്ഥാനത്ത് നിന്ന് 100 കിലോമീറ്റർ ചുറ്റളവ് വരെയാണ് ഇന്നത്തെ ഭൂചലനം അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവ്വേ അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.