വേലൂർ ഒരുമ കുവൈറ്റ് 14-മത് വാർഷികം ഏപ്രിൽ 20ന്


കുവൈറ്റ് സിറ്റി : തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ "വേലൂർ ഒരുമ യുടെ" 14- മത് വാർഷിക പരിപാടികൾ മംഗഫ്, ബ്ലോക്ക്-4 ൽ ഉള്ള കാപ്സി ഹാളിൽ വെച്ചു ഏപ്രിൽ 20, വെള്ളിയാഴ്ച വൈകീട്ട് 4.30ന് നടക്കുന്നു.

പ്രസ്തുത പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പൊതു സമ്മേളനം, സൗജന്യ ഇൻഷുറൻസ് കാർഡ് വിതരണം, അംഗങ്ങളും കുട്ടികളും പങ്കെടുക്കുന്ന കലാപരിപാടികൾ, സമ്മാനദാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കുവൈറ്റിലെ എല്ലാ വേലൂർ പ്രവാസികളേയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 66536373, 97249621, 97316423, 50427744 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed