മധു നിനക്കായൊരു വിഷു ഏപ്രിൽ 20ന്


കുവൈറ്റ് സിറ്റി : കുവൈറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാമൂഹ്യസാംസ്കാരിക സംഘടനയായ യു എഫ് എം എഫ് ബി ഫ്രണ്ട്സ് ”മധു നിനക്കായൊരു വിഷു" എന്ന പേരിൽ സംഘടനയുടെ ആറാമത് വാർഷികവും വിഷു സംഗമവും സംഘടിപ്പിക്കുന്നു. ഏപ്രിൽ 20ന്  വെള്ളിയാഴ്ച്ച അബ്ബാസിയ ഹൈഡൈൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സോഷ്യൽ മീഡിയ മറന്നു തുടങ്ങിയ സാമൂഹ്യ വിപത്തുകളിലൊന്നായ വിശന്നു മരിച്ചവൻ എന്നറിയപ്പെട്ട മധുവിന്റെ അനുസ്മരണം കൂടിയായിരിക്കും.

കുവൈറ്റിലെ എഴുത്തുകാരും കവികളും ഒന്ന് ചേരുന്ന കവിയരങ്ങും പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ഒത്തു ചേരുന്ന പൊതു സമ്മേളനവും ചടങ്ങിന്റെ പ്രത്യേകതകളാണ്. യു എഫ് എം മെമ്പർമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഹൽവാസ് ഈവന്റ്‌സിന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed